---
title: "ജ്വല്ലറിയിൽ കവർച്ചാ ശ്രമം ; കണ്ണൂർ സ്വദേശിയെ ഓടിച്ചിട്ട് പിടിച്ച് പിണറായി പൊലീസ്"
english_title: "Robbery attempt at jewelry; Kannur native chased and caught by Pinarayi police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/159550/Robbery attempt at jewelry; Kannur native chased and caught by Pinarayi police"
published_at: "2023-11-04T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6546718eb08a2_IMG-20231104-WA0089.jpg"
keywords: []
---

# ജ്വല്ലറിയിൽ കവർച്ചാ ശ്രമം ; കണ്ണൂർ സ്വദേശിയെ ഓടിച്ചിട്ട് പിടിച്ച് പിണറായി പൊലീസ്

> **Lead Summary:** ജ്വല്ലറിയിൽ കവർച്ചാ ശ്രമം ; കണ്ണൂർ സ്വദേശിയെ ഓടിച്ചിട്ട് പിടിച്ച് പിണറായി പൊലീസ്

## Article Content

ജ്വല്ലറിയിൽ കവർച്ചാ ശ്രമം ; കണ്ണൂർ സ്വദേശിയെ ഓടിച്ചിട്ട് പിടിച്ച് പിണറായി പൊലീസ്

പിണറായിയിൽ ജ്വല്ലറിയിൽ കവർച്ചക്ക് ശ്രമിക്കുന്നതിനിടെ പോലീസ് പട്രോളിംഗ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവ് പിടിയിൽ. കണ്ണൂർ സിറ്റി സ്വദേശി ഷാഹിദ് അഫ്രീദിനെ (24) യാണ് എസ്.ഐ. ബി.എസ്. ബാവിഷിന്റെ നേതൃത്വത്തിൽ എസ്.ഐ വികാസ്, ഡ്രൈവർ നിബിൻ ബാബു എന്നിവർ ചേർന്ന് പിടികൂടിയത്.

പുലർച്ചെ 2.30 മണിയോടെ പിണറായി ടൗണിലെ കളത്തിൽ ജ്വല്ലറിയിലാണ് കവർച്ച നടത്താൻ ശ്രമിച്ചത്. ജ്വല്ലറിയുടെ ഒരു പൂട്ട് മുറിച്ചതിന് ശേഷം കമ്പിപ്പാര ഉപയോഗിച്ച് ഷട്ടർ പുറത്തേക്ക് തിക്കിത്തുറന്ന് അകത്തു കടന്നമോഷ്ടാവ് ഗ്ലാസ് തകർക്കാൻ ശ്രമിക്കുമ്പോഴായിരുന്നു പട്രോൾ നടത്തു കയായിരുന്ന പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.

പോലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ജ്വല്ലറിക്ക് സമീപമുള്ള മദ്രസയിലേക്ക് ഓടിയ മോഷ്ടാവ് മദ്രസയുടെ മതിൽ ചാടി പുറത്തു കടന്നെങ്കിലും പിന്നാലെ ഓടിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

മോഷ്ടാവിൽ നിന്നും കവർച്ചക്കായി കൊണ്ടുവന്ന ആക്സോ ബ്ലേഡും ആയുധങ്ങളും കണ്ടെടുത്തു. വിശദമായി ചോദ്യം ചെയ്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/159550/Robbery attempt at jewelry; Kannur native chased and caught by Pinarayi police)